ദില്ലിയിലെത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

  1. Home
  2. Global Malayali

ദില്ലിയിലെത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് മോദി

s


യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശൈഖ് മുഹമ്മദിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. രണ്ടു മണിക്കൂർ ആവും യുഎഇ പ്രസിഡന്‍റ് ദില്ലിയിലുണ്ടാകുക. കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ യുഎഇ പ്രസിഡന്‍റ് മടങ്ങും.

ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം.