ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങൾ നിർമ്മിക്കാൻ AI ഉപയോഗിക്കുന്നതിനെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്

  1. Home
  2. Global Malayali

ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങൾ നിർമ്മിക്കാൻ AI ഉപയോഗിക്കുന്നതിനെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്

AI


 

രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ പ്രമുഖ വ്യക്തികളോ ഉൾപ്പെടുന്ന ചിത്രങ്ങളോ വീഡിയോകളോ മുൻകൂർ ഔദ്യോഗിക അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അല്ലെങ്കിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി. ഇത്തരം ഉപയോഗങ്ങൾ രാജ്യത്തിന്റെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് നാഷണൽ മീഡിയ അതോറിറ്റി അറിയിച്ചു. യു.എ.ഇയുടെ ഭരണസംവിധാനം, ദേശീയ ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ, ദേശീയ ഐഡന്റിറ്റി എന്നിവയോടുള്ള ആദരവ് ഉറപ്പാക്കുന്നതിനും തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനുമുള്ള നിലവിലുള്ള മാധ്യമ നിയമങ്ങളുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.