ഭീകരവാദത്തിനെതിരെ പോരാടാൻ യുഎഇ എന്നും ഒന്നാമത്

  1. Home
  2. Global Malayali

ഭീകരവാദത്തിനെതിരെ പോരാടാൻ യുഎഇ എന്നും ഒന്നാമത്

uae


ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ യുഎഇ തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്ന ഏറ്റവും സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ എന്ന് ആഗോള ഭീകരവാദ സൂചിക വ്യക്തമാക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്.

യുഎൻ, രാജ്യാന്തര സംഘടനകൾ, പ്രത്യേക ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് എന്നിവയും റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഓരോ രാജ്യവും സ്വീകരിച്ച നയങ്ങളും നിലപാടുകളും നടപടികളും വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്.