യുഎഇയിൽനിന്ന് ഇറാനിലേക്ക് ഫണ്ട് കൈമാറ്റമെന്ന റിപ്പോർട്ട് തള്ളി യുഎഇ

  1. Home
  2. Global Malayali

യുഎഇയിൽനിന്ന് ഇറാനിലേക്ക് ഫണ്ട് കൈമാറ്റമെന്ന റിപ്പോർട്ട് തള്ളി യുഎഇ

uae


യുഎഇയിൽനിന്ന് ഇറാനിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് കൈമാറ്റം നടന്നതായി ചില രാജ്യാന്തര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. മൂന്ന് ബില്യൻ ഡോളർ ഇറാനിലേക്ക് കൈമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.ഫ്രീസുചെയ്ത ഇറാനിയൻ ഫണ്ടുകളൊന്നും യുഎഇ വഴി വിട്ടുകൊടുക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അടിവരയിട്ടു പറഞ്ഞു.

മാധ്യമങ്ങൾ വാർത്തകൾ നൽകുമ്പോൾ കൃത്യത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും യുഎഇ വ്യക്തമാക്കുന്നു.