കുട്ടികളുടെ സലൂണുകളിൽ പരിശോധന കടുപ്പിക്കുമെന്ന് യുഎഇ

  1. Home
  2. Global Malayali

കുട്ടികളുടെ സലൂണുകളിൽ പരിശോധന കടുപ്പിക്കുമെന്ന് യുഎഇ

uae


 

സുരക്ഷിത അന്തരീക്ഷത്തിൽ കുട്ടികൾക്കു സലൂൺ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബുദാബിയിൽ പരിശോധന ശക്തമാക്കി. എമിറേറ്റിലെ എല്ലാ സലൂണുകളിലും നഗരസഭ ബോധവൽക്കരണവും പരിശോധനയും ഊർജിതമാക്കി.സലൂണുകളിലെ ശുചിത്വം, ഉപകരണങ്ങളുടെയും വസ്തുക്കളുടെയും വൃത്തിയാക്കൽ, അണുനശീകരണം, ജീവനക്കാരുടെ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയാണു പ്രധാനമായും പരിശോധിച്ചത്.

പോരായ്മകൾ പരിഹരിക്കാനും സ്ഥാപനങ്ങൾ സ്ഥിരമായി ശുചീകരിക്കാനും അധികൃതർ നിർദേശം നൽകി. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപനങ്ങളിലെ സേവനങ്ങളിൽ രക്ഷിതാക്കളുടെ വിശ്വാസം വർധിപ്പിക്കുകയാണു ക്യാംപെയ്‌നിന്റെ ലക്ഷ്യം.