40-ലധികം ഭീകര സംഘടനകളുടെ സൈബർ ശൃംഖല കണ്ടെത്തി യുഎഇ

  1. Home
  2. Global Malayali

40-ലധികം ഭീകര സംഘടനകളുടെ സൈബർ ശൃംഖല കണ്ടെത്തി യുഎഇ

uae


 

ഇരുപതിലേറെ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 40-ലധികം ഭീകര സംഘടനകളുടെ സൈബർ ശൃംഖല യുഎഇ കണ്ടെത്തി. വീടുകളിലെ സുരക്ഷാ ക്യാമറകൾ, ഫാമുകളിലെയും വാഹനങ്ങളിലെയും ക്യാമറകൾ എന്നിവ ഹൊറൈസൊന്റൽ തലത്തിൽ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് ഭീതി സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ് അൽ കുവൈത്തി വെളിപ്പെടുത്തി.'ഡിഫൻഡിങ് ഇൻഫർമേഷൻ ഇൻ ദ് ഫ്യൂച്ചർ' എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സൈബർ പ്രതിരോധ സംവിധാനത്തിലൂടെയാണ് ഈ ആക്രമണങ്ങൾ എവിടെനിന്നാണ് ഉണ്ടായതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമാണെന്നും കണ്ടെത്തിയത്. സർക്കാർ സ്ഥാപനങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കു പുറമെ വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ ലക്ഷ്യമിട്ടാണ് പുതിയ സൈബർ ആക്രമണങ്ങൾ നടക്കുന്നത്. സ്മാർട്ട് ഇമേജിങ് സിസ്റ്റങ്ങൾ, ഹോം ക്യാമറകൾ എന്നിവ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും രാജ്യത്ത് വലിയ തോതിലുള്ള സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാനുമാണ് സംഘം ശ്രമിക്കുന്നത്.