യുഎഇയിൽ വാഹനാപകടമുണ്ടായ ശേഷം സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നവർക്ക് 20,000 ദിർഹം പിഴ

  1. Home
  2. Global Malayali

യുഎഇയിൽ വാഹനാപകടമുണ്ടായ ശേഷം സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നവർക്ക് 20,000 ദിർഹം പിഴ

accident


വാഹനാപകടമുണ്ടായ ശേഷം ആർക്കെങ്കിലും പരുക്കുണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പിഴക്കുപുറമെ തടവുശിക്ഷയും ഇത്തരക്കാർക്കു ലഭിച്ചേക്കുമെന്നും അറിയിപ്പിൽ പറയുന്നു. 

അപകടത്തിനു ശേഷം അനിവാര്യമായ കാരണമില്ലാതെ സംഭവസ്ഥലത്തുനിന്ന് പോകാൻ പാടില്ല. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും അധികൃതർ വരുന്നതിനുമുമ്പ് കടന്നുകളയുന്ന ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തും. 

ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറൽ നിയമം നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5 ൽ പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിയിടികളിൽ ഉൾപ്പെടുന്ന വാഹനമോടിക്കുന്നവർ ബന്ധപ്പെട്ട ട്രാഫിക് അധികാരികളുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ സംഭവസ്ഥലത്ത് കാത്തിരിക്കണമെന്നും നിർദേശിക്കുന്നു.