വിദേശ നിക്ഷേപകർക്ക് നിയന്ത്രണമെന്ന വാർത്ത വ്യാജം: യുഎഇയുടെ സാമ്പത്തിക നയം സുതാര്യമെന്ന് അധികൃതർ
യുഎഇയിലെ വിദേശ നിക്ഷേപകർക്ക് തങ്ങളുടെ മൂലധനം പിൻവലിക്കുന്നതിനോ കൈമാറുന്നതിനോ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ദുബായ് മീഡിയ ഓഫീസും സാമ്പത്തിക മന്ത്രാലയവും അറിയിച്ചു. നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും പണം കൈമാറ്റത്തിന് നിയന്ത്രണമുണ്ടെന്നുമുള്ള റിപോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും ദുബായ് എക്കാലവും ആഗോള സാമ്പത്തിക ഹബ്ബായി തുടരുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട സാമ്പത്തിക നയങ്ങളാണ് രാജ്യം പിന്തുടരുന്നത്. മൂലധനത്തിന്റെ സ്വതന്ത്രമായ ചലനവും സാമ്പത്തിക തുറന്ന സമീപനവുമാണ് യുഎഇയുടെ നയമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അടിവരയിട്ടു പറഞ്ഞു.
