ദുബായിൽ 8 പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര പരിഷ്കാരം, വരുന്നത് 45 പദ്ധതികൾ

  1. Home
  2. Global Malayali

ദുബായിൽ 8 പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര പരിഷ്കാരം, വരുന്നത് 45 പദ്ധതികൾ

rta


നഗരത്തിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമായി ‘റാപ്പിഡ് ട്രാഫിക് സൊല്യൂഷൻസ്’ പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാഗമായി എട്ട് പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ ആരംഭിച്ചു. 2026ഓടെ എമിറേറ്റിലുടനീളം 45ലേറെ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ഗതാഗതം സുഗമമാക്കാനുള്ള വിപുലമായ പദ്ധതിയാണ് ആർടിഎ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ എട്ട് തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയിരിക്കുന്നത്. ഷാർജയിൽ നിന്ന് വാദി അൽ അമർദി സ്ട്രീറ്റിലേക്കുള്ള എമിറേറ്റ്‌സ് റോഡ്, ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള ഉമ്മു അമാറ സ്ട്രീറ്റ്, ജബൽ അലി – ലേബാബ് സ്ട്രീറ്റ്, അൽ ജദ്ദാഫ് മെട്രോ സ്റ്റേഷന് സമീപം സമാ അൽ ജദ്ദാഫിനും അൽ ജദ്ദാഫ് വാട്ടർ ഫ്രണ്ടിനും ഇടയിലുള്ള പ്രദേശം, അൽ ബർഷ വണ്ണിലെ അൽ നയാത്ത് സ്ട്രീറ്റ്, സത്വയിലെ അൽ മക്തൂം സ്കൂൾ പരിസരം, അൽ ഇത്തിഹാദ് സ്ട്രീറ്റും അൽ ഖുദ്‌സ് സ്ട്രീറ്റും ചേരുന്ന ജങ്ഷൻ, ഗ്രാൻഡ് ഹയാത്തിന് സമീപം ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ബർ ദുബായിലേക്കുള്ള ഭാഗം.