ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -യു.എസ് വൈ​സ് പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച

  1. Home
  2. Global Malayali

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -യു.എസ് വൈ​സ് പ്ര​സി​ഡ​ന്റ് കൂ​ടി​ക്കാ​ഴ്ച

qatar


പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​ടെ മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണം, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി യു.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സ്, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്റ് എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു.

ആ​ഗോ​ള ഊ​ർ​ജ വി​പ​ണി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വി​ത​ര​ണ ശൃ​ഖ​ല നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഖ​ത്ത​റി​ൽ നി​ന്നു​ള്ള എ​ൽ.​എ​ൻ.​ജി ആ​ഗോ​ള വി​പ​ണി​യി​ൽ ത​ട​സ്സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഇ​രു​പ​ക്ഷ​വും ആ​വ​ർ​ത്തി​ച്ചു. കൂ​ടാ​തെ, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സു​ര​ക്ഷി​ത​മാ​യ സ​മു​ദ്ര​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന അ​വ​ശ്യ​വും ഉ​യ​ർ​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ യു.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സ് പ്ര​ശം​സി​ച്ചു. പ്രാ​ദേ​ശി​ക സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ഖ​ത്ത​ർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.