ഗ​താ​ഗ​ത സു​ര​ക്ഷ​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു; എ​ട്ടു​മാ​സ​ത്തി​നി​ടെ 3779 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്

  1. Home
  2. Global Malayali

ഗ​താ​ഗ​ത സു​ര​ക്ഷ​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു; എ​ട്ടു​മാ​സ​ത്തി​നി​ടെ 3779 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്

dubai


ഗ​താ​ഗ​ത സു​ര​ക്ഷ​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 3779 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്​. എ​ട്ടു മാ​സ​ത്തി​നി​ടെ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​​ച്ചെ​ടു​ത്ത​ത്. 2286 സൈ​ക്കി​ളു​ക​ൾ, 771 ഇ​ല​ക്​​ട്രി​ക്​ ബൈ​ക്കു​ക​ൾ, 722 സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കു​മാ​യി കൈ​കോ​ർ​ത്ത്​ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ ട്രാ​ഫി​ക്​​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ ​കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ട്രാ​ഫി​ക്​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡ്രൈ​വ​ർ​മാ​ർ, യാ​ത്ര​ക്കാ​ർ, കാ​ൽ​ന​ട​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ റോ​ഡ്​ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും ഗ​താ​ഗ​ത ബോ​ധ​വ​ത്​​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ദു​ബൈ പൊ​ലീ​സ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഉ​മ​ർ മൂ​സ അ​ഷോ​ർ പ​റ​ഞ്ഞു.