സൗജന്യ അന്താരാഷ്ട്ര കോളുകൾക്ക് വിർജിൻ മൊബൈൽ യു.എ.ഇയുടെ പുതിയ പ്ലാൻ
പ്രവാസികൾക്ക് അന്താരാഷ്ട്ര കോളുകളിൽ സൗജന്യ മിനിറ്റുകൾ ഉറപ്പാക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് വിർജിൻ മൊബൈൽ യു.എ.ഇ.
പുതിയ “വൺ കൺട്രി കോൾസ്” പ്ലാനിലൂടെ എല്ലാ മാസവും 500 സൗജന്യ ഇന്റർനാഷണൽ മിനിറ്റുകൾ ആസ്വദിക്കാം. 14ജിബി പ്ലാനിന് മുകളിൽ സബ്സ്ക്രൈബ് ചെയ്തവർക്കാണ് ഇത് ബാധകം. ഏതെങ്കിലും ഒരു രാജ്യത്തേക്കുള്ള കോളുകളിലാണ് ആനുകൂല്യം ലഭിക്കുക. 21 സ്ഥലങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
നിലവിൽ ചെറിയ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തവർക്കും 59 ദിർഹം വീതം മാസം നൽകി ഈ സേവനം ആസ്വദിക്കാം.
