മുന്നറിയിപ്പ് സൈറണുകൾ; പള്ളികളുടെ ഉച്ചഭാഷിണികളുമായി ബന്ധിപ്പിക്കാനാവശ്യം

  1. Home
  2. Global Malayali

മുന്നറിയിപ്പ് സൈറണുകൾ; പള്ളികളുടെ ഉച്ചഭാഷിണികളുമായി ബന്ധിപ്പിക്കാനാവശ്യം

gf


അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന മുന്നറിയിപ്പ് സൈറണുകൾ പള്ളികളുടെ ഉച്ചഭാഷിണികളുമായി ബന്ധിപ്പിക്കാനുള്ള ആവശ്യവുമായി പൗരന്മാർ.അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പ് സൈറൺ എല്ലാവരിലേക്കും എത്തിപ്പെടാനുള്ള ഏറ്റവും നല്ല മാർഗമാണിതാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് നിർദേശം. റെസിഡൻഷ്യൽ ഏരിയകളിൽ പള്ളികൾ വ്യാപകമായി തന്നെയുണ്ട്. പള്ളികളിൽ സൈറൺ സ്ഥാപിക്കുന്നതിലൂടെ നിർണായ മുന്നറിയിപ്പുകൾ വേഗത്തിലും വ്യാപകമായും ജനങ്ങളിലെത്തിക്കാനാവും. ഡിജിറ്റൽ അറിയിപ്പുകൾക്കായി 'മൈഗവ്' ആപ്പുമായി സൈറൺ ബന്ധിപ്പിച്ച സർക്കാറിൻറെ സംരംഭത്തെ പൊതുജനം സ്വാഗതം ചെയ്തിട്ടുണ്ട്.

എന്നാൽ താമസസ്ഥലങ്ങളിലും ചില നഗരപ്രദേശങ്ങളിലും ഗ്രൗണ്ട് അലർട്ടുകൾ ഉണ്ടായിരിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും പലരും ചൂണ്ടിക്കാട്ടി. ഒരു അടിയന്തര സാഹചര്യത്തിൽ രാജ്യം സ്വീകരിച്ച സുരക്ഷ നടപടികളും രാജ്യത്തിൻറെ പ്രതികരണ ശേഷികളും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളാതായിരുന്നു സമീപകാലത്ത് രാജ്യം കണ്ടത്. ബഹ്‌റൈൻറെ സുരക്ഷസേനകളും സർക്കാർ ഏജൻസികളും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിച്ച സന്നദ്ധതയെയും സമീപനത്തെയും ജനങ്ങൾ പ്രശംസിച്ചു. പള്ളികളുമായി സൈറൺ സംവിധാനം ബന്ധിപ്പിക്കുന്നതുപോലുള്ള ചില മാർഗങ്ങൾ കൂടി സുരക്ഷക്കായി ഒരുക്കണമെന്ന അഭിപ്രായവും ജനങ്ങൾ ആവർത്തിച്ചു.