യുഎഇയിലെ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശം; പനിയും ഇൻഫ്ലുവൻസയും പടരുന്നു

  1. Home
  2. Global Malayali

യുഎഇയിലെ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശം; പനിയും ഇൻഫ്ലുവൻസയും പടരുന്നു

dubai schools


 

യുഎഇയിൽ കുട്ടികളിൽ ഇൻഫ്ലുവൻസയും പനിയും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി സ്കൂളുകളും ഡോക്ടർമാരും. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിലേക്ക് അയയ്ക്കരുതെന്ന് അധികൃതർ നിർദേശിച്ചു. ഛർദ്ദിയും വയറിളക്കവും ചില കുട്ടികളിൽ കണ്ടേക്കാം. പനി കുറയ്ക്കുന്ന മരുന്നുകളുടെ (പാരസെറ്റമോൾ, ഐബുപ്രോഫെൻ തുടങ്ങിയവ) സഹായമില്ലാതെ കുറഞ്ഞത് 24 മണിക്കൂർ നേരമെങ്കിലും പനി പൂർണമായും മാറുന്നതുവരെ കുട്ടികൾ വീട്ടിൽ തന്നെ വിശ്രമിക്കണമെന്ന് വിവിധ സ്കൂളുകൾ അയച്ച സർക്കുലറുകളിൽ വ്യക്തമാക്കുന്നു.വിദ്യാലയങ്ങൾ തുറന്നതിനു പിന്നാലെ വിവിധ ക്ലാസുകളിലെ വിദ്യാർഥികളിൽ ഇൻഫ്ലുവൻസ കേസ് റിപോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.എന്തുകൊണ്ട് 24 മണിക്കൂർ നിരീക്ഷണം?സ്കൂളുകൾ തുറക്കുമ്പോൾ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നത് പതിവാണെന്ന് മുബാദല ഹെൽത്ത് ദുബായിലെ പീഡിയാട്രിക് സ്പെഷലിസ്റ്റ് ഡോ. ബാസിം ഷംസുദ്ദീൻ വ്യക്തമാക്കി. നിലവിൽ ഇൻഫ്ലുവൻസ എ ബാധയാണ് കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ആന്റിവൈറൽ മരുന്നുകൾ നൽകി രോഗമുക്തി വേഗത്തിലാക്കാൻ സാധിക്കും. ശ്വാസംമുട്ടൽ, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം.രോഗലക്ഷണങ്ങൾ കുറഞ്ഞാലും കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരാൻ സാധ്യതയേറെയാണെന്ന് എൻഎംസി റോയൽ ഹോസ്പിറ്റൽ അബുദാബിയിലെ ചീഫ് പീഡിയാട്രീഷ്യൻ ഡോ. സാമേ അബ്ദൽ അസീം മുഹമ്മദ് ചൂണ്ടിക്കാട്ടി.