ബഹ്‌റൈനിൽ വർക്ക് ഫ്രം ഹോം അവസാനിക്കുന്നു; സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ പൂർണതോതിൽ

  1. Home
  2. Global Malayali

ബഹ്‌റൈനിൽ വർക്ക് ഫ്രം ഹോം അവസാനിക്കുന്നു; സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ പൂർണതോതിൽ

online


ബഹ്‌റൈനിൽ സർക്കാർ മേഖലയിൽ നടപ്പിലാക്കി വന്നിരുന്ന റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) സംവിധാനം അവസാനിപ്പിക്കുന്നു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സർക്കാർ വിഭാഗങ്ങളിലും ഇനി നേരിട്ടുള്ള പ്രവർത്തന രീതി പുനരാരംഭിക്കും. ഞായറാഴ്ച ( 26) മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് സുരക്ഷ മുൻനിർത്തിയായിരുന്നു ഇടക്കാലത്ത് വീട്ടിലിരുന്നുള്ള ജോലി സംവിധാനം നടപ്പിലാക്കിയത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഞായറാഴ്ച മുതൽ സർക്കാർ സേവനങ്ങൾ പഴയപടി ഓഫീസുകൾ വഴി ലഭ്യമാകും.