തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകണം; ഒമാനിൽ മുൻകൂർ അനുമതി നിർബന്ധം

  1. Home
  2. Global Malayali

തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകണം; ഒമാനിൽ മുൻകൂർ അനുമതി നിർബന്ധം

labor accomodation


 

മധ്യാഹ്ന വിശ്രമ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി ഔദ്യോഗിക അനുമതി നേടണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചൂട് കൂടുന്ന കാലയളവില്‍ നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം പാലിക്കുന്നത് എല്ലാ തൊഴിലുടമകളുടെയും നിര്‍ബന്ധിത ഉത്തരവാദിത്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.പ്രവര്‍ത്തനത്തിന്റെ സ്വഭാവം കാരണം ഉച്ചവിശ്രമ സമയത്തും ജോലി തുടരേണ്ട സാഹചര്യമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക അനുമതി നേടേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.