ഗിന്നസിൽ ഇടം നേടി ഖത്തറിന്റെ ‘ഫുട്ബോൾ പതാക’

  1. Home
  2. Global Malayali

ഗിന്നസിൽ ഇടം നേടി ഖത്തറിന്റെ ‘ഫുട്ബോൾ പതാക’

FLAG


ഫുട്‌ബോൾ കൊണ്ടു തയാറാക്കിയ, ലോകത്തെ ഏറ്റവും വലിയ പതാകയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ഖത്തറിന്. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ പുതിയതായി തുറന്ന അരീനയിലാണ്  ഖത്തർ ഇസ്ലാമിക് ബാങ്ക്  ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ പതാക സജ്ജമാക്കിയത്.

ഫിഫ ലോകകപ്പും ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ പരിപാടികളും ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ചുവടുവെയ്പ്പ്. 11 മീറ്റർ നീളത്തിലും 28 മീറ്റർ വീതിയിലുമാണ് പതാക. ഖത്തറിന്റെ ദേശീയ പതാകയുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി 6,000ലധികം മെറൂൺ, വെള്ള ഫുട്‌ബോളുകൾ പതാക നിർമിക്കാൻ ഉപയോഗിച്ചു.

ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ വിസയുടെയും ദോഹ ഫെസ്റ്റിവൽ സിറ്റിയുടെയും സഹകരണത്തോടെയാണ് ക്യുഐബി ഇത്തരമൊരു സുപ്രധാന നേട്ടം കൈവരിച്ചത്.