അൽ റഗ് ടണൽ താൽക്കാലികമായി അടച്ചു

  1. Home
  2. Global Malayali

അൽ റഗ് ടണൽ താൽക്കാലികമായി അടച്ചു

s


അറ്റകുറ്റപ്പണിയുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി ഖോർഫക്കാൻ റോഡിലെ അൽ റഗ് ടണൽ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു. ഷാർജ സിറ്റിയിലേക്കുള്ള ദിശയിൽ ജനുവരി 11 വരെയാണ് നിയന്ത്രണമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.ഇതേ തുടർന്ന് ഷാർജ റിങ് റോഡിലും അൽ ദൈദ് റോഡിലും ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.