ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

  1. Home
  2. Health&Wellness

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

image


ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായി കുറയ്ക്കാനും സഹായിക്കുന്ന പത്ത് ഭക്ഷണങ്ങളുടെ പട്ടിക ഫിറ്റ്‌നസ് കോച്ച് വിൽ സ്റ്റോൺ പുറത്തുവിട്ടു. കുറഞ്ഞ കലോറിയും കൂടുതൽ പോഷകഗുണങ്ങളും ഉള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്

പോപ്പ്‌കോൺ
കുറഞ്ഞ കലോറി ഉള്ളതിനാൽ ഇടയ്ക്കുള്ള വിശപ്പും ക്രേവിങ്‌സും നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുട്ട
മുഴുവൻ മുട്ട കഴിക്കുന്നത് കൂടുതൽ നേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും. പ്രോട്ടീനും സമൃദ്ധമാണ്.
ചിക്കൻ ബ്രെസ്റ്റ്
കുറഞ്ഞ കൊഴുപ്പും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ മസിൽ ബിൽഡിംഗിനും വയർ നിറഞ്ഞ അനുഭവത്തിനും സഹായകരമാണ്.
ബ്രോക്കോളി
ഫൈബർ ധാരാളം അടങ്ങിയ ബ്രോക്കോളി ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കട്ടൻ കാപ്പി
വിശപ്പ് കുറയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു. കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയക്കും ഇത് പിന്തുണ നൽകും.
ഗ്രീക്ക് യോഗർട്ട്
ഉയർന്ന പ്രോട്ടീൻ ഉള്ളതിനാൽ പതിയെ ദഹിക്കുകയും സ്വീറ്റ് ക്രേവിങ്‌സ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വൈറ്റ് ഫിഷ്
ലോ കലോറിയും ഹൈ പ്രോട്ടീനും ഉള്ളതിനാൽ പേശികളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
റെഡ് ഫ്രൂട്ട്‌സ്
കുറഞ്ഞ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ കലോറി നിയന്ത്രണത്തിന് അനുയോജ്യമാണ്.
ഓട്‌സ്
മുഴുവൻ ഓട്‌സ് കൂടുതൽ നേരം വിശപ്പ് നിയന്ത്രിക്കുന്നു. ഇൻസുലിൻ ഉയരുന്നത് തടയാനും സഹായിക്കുന്നു.
പയർവർഗങ്ങൾ
പ്രോട്ടീനും ഫൈബറും ധാരാളമുള്ള പയർവർഗങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.