ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള
ഉണ്ണി മുകുന്ദനെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് മറുപടി നല്‍കവെയായിരുന്നു അഭിലാഷ് പിള്ള ഉണ്ണി മുകന്ദനെതിരെ രംഗത്തത്തിയത്. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് അഭിലാഷ് പിള്ള ഉണ്ണി മുകുന്ദനോട് പറയുന്നത്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിള്ള.മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറയുന്നു. വിഷ്ണു ശശി ശങ്കറിന് സംവിധാനം അറിയില്ലെന്ന് പറയുന്നതിനേയും അഭിലാഷ് തള്ളിക്കളഞ്ഞു. വിഷ്ണുവിന് പണി അറിയാം എന്നുള്ളതു കൊണ്ടാണ് സുമതി വളവ് ചെയ്തതെന്നാണ് അഭിലാഷ് പറയുന്നത്.
