നിങ്ങളുടെ ഉറക്കം ആറ് മണിക്കൂറിൽ കുറവാണോ? ഹൃദയാരോഗ്യം അപകടത്തിലെന്ന് മുന്നറിയിപ്പ്

  1. Home
  2. Health&Wellness

നിങ്ങളുടെ ഉറക്കം ആറ് മണിക്കൂറിൽ കുറവാണോ? ഹൃദയാരോഗ്യം അപകടത്തിലെന്ന് മുന്നറിയിപ്പ്

sleep


സ്ഥിരമായി ആറു മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം (സ്ട്രോക്ക്), വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഉറക്കക്കുറവ് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഉറക്കമില്ലായ്മ മൂലം ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ഇത് രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. കൂടാതെ വിട്ടുമാറാത്ത വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയ്ക്കും ഇത് വഴിതുറക്കും. ഇൻസുലിൻ പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിനും തുടർന്ന് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുന്നു.

മുതിർന്നവർക്ക് രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. ഉറക്കത്തിന്റെ സമയത്തോടൊപ്പം അതിന്റെ ഗുണനിലവാരവും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പകൽസമയത്തെ ഊർജ്ജത്തെയും സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.