യൂറിക് ആസിഡ് രോഗികള്‍ ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കണം

  1. Home
  2. Health&Wellness

യൂറിക് ആസിഡ് രോഗികള്‍ ഈ നാല് ഭക്ഷണങ്ങൾ ഒഴിവാക്കണം

uric acid patients


പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ വച്ച് വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും മദ്യപാനത്തിലൂടെയും ചിലരിൽ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിക്കാറുണ്ട്. ഇങ്ങനെ അധികമായുണ്ടാകുന്ന യൂറിക് ആസിഡ് സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന, വൃക്കസ്തംഭനം, വൃക്കകളില്‍ കല്ലുകള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ പ്യൂറൈന്‍ തോത് അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  ഈ പറയുന്ന നാല് ഭക്ഷണങ്ങളാണ് അപ്പോൾ നിങ്ങൾ പ്രധാനമായും ഒഴിവാക്കേണ്ടത്. 

1. വൈറ്റ് ബ്രഡ്
ശരീരത്തിലെ യൂറിക് ആസിഡിന്‍റെയും പഞ്ചസാരയുടെയും അളവ് പെട്ടെന്ന് വർധിക്കാൻ വൈറ്റ് ബ്രഡ് ഇടയാക്കും. വലിയ അലവയിൽ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് ഇതിൽ ഉള്ളതിനാൽ സന്ധിവാതത്തിന്‍റെ പ്രശ്നങ്ങളും രൂക്ഷമാകും. 

2. കടല്‍മീനുകള്‍
യൂറിക് ആസിഡ് രോഗികള്‍ മിതമായ അളവിൽ മാത്രമേ ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകൾ കഴിക്കാവൂ. 

3.റെഡ് മീറ്റ്
ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നതിനാൽ ബീഫ് പോലുള്ള റെഡ് മീറ്റുകള്‍ യൂറിക് ആസിഡ് രോഗികള്‍ ഒഴിവാക്കുന്നത് നന്നാവും. ഇതോടൊപ്പം ടര്‍ക്കി, ബേക്കണ്‍, ഷെല്‍ഫിഷ് തുടങ്ങിയവയും ഒഴിവാക്കണം.

 4. തേന്‍
നിരവധി ഗുണങ്ങൾ തേനിന് ഉണ്ടെങ്കിലും ശരീരത്തിൽ യൂറിക് ആസിഡ് കൂടിയ അളവിലുള്ളവർക്ക് തേന്‍ നല്ലതല്ല. തേനില്‍ ഉയര്‍ന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തില്‍ പ്യൂറൈന്‍ പുറത്ത് വിട്ട് യൂറിക് ആസിഡിന്റെ തോതുയര്‍ത്തും.