രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി കുറയും!

  1. Home
  2. Health&Wellness

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി കുറയും!

FOOD


അമിതഭാരം ആരോഗ്യത്തിന് വെല്ലുവിളിയായതുകൊണ്ട്, ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണരീതി തന്നെയാണ് ഇതിൻറെ പ്രധാന കാരണവും. തടി കൂടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് നാം രാത്രിയിൽ കഴിക്കുന്ന ഭക്ഷണമാണ്. രാത്രിയിൽ പെട്ടെന്ന് ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് വിശദമായി നോക്കാം. 

മൈദ ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക. കാരണം ഇത് ശരീരത്തിന് ഒരു ഗുണവും നൽകുന്നില്ലെന്ന് മാത്രമല്ല ശരീരത്തിന് ദോഷകരമാവുകയും ചെയ്യുന്നു. ഇവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. തന്മൂലം പ്രമേഹത്തിന്റെ സാധ്യത കൂട്ടുന്നു.  ബീഫ്, ചിക്കൻ പോലുള്ള അമിത പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കരുത്. ഇവ ദഹിക്കാൻ ഏറെ സമയമെടുക്കും. ഭാരം കൂട്ടുന്നതിനും കാരണമാകും. 

രാത്രിയിൽ ചിപ്സ്, ലെയ്സ്, ബിംഗോ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്. ഇവയിൽ ഉപ്പിന്റെ അംശം കൂടുതലാണ്. രാത്രിയിൽ ഇവ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.  എരിവും പുളിയും മസാലകളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും രാത്രിയിൽ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മാത്രമല്ല ഇവ ശരീരത്തിൽ അമിത അളവിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.