മുട്ട പുഴുങ്ങണോ ഓംലെറ്റ് അടിക്കണോ? ഭാരം കുറയ്ക്കാൻ ഏതാണ് ബെസ്റ്റ്?

  1. Home
  2. Health&Wellness

മുട്ട പുഴുങ്ങണോ ഓംലെറ്റ് അടിക്കണോ? ഭാരം കുറയ്ക്കാൻ ഏതാണ് ബെസ്റ്റ്?

egg


ഭാരം കുറയ്ക്കാനോ കൂട്ടാനോ ലക്ഷ്യമിടുന്നവർക്ക് ഹെൽത്തി ഡയറ്റിലെ സ്ഥിരം സാന്നിധ്യമാണ് മുട്ട. പ്രോട്ടീൻ സമൃദ്ധമായ ഈ ചെറുകുഞ്ഞൻ ശരിക്കും ഒരു 'സൂപ്പർഫുഡ്' തന്നെയാണ്. എന്നാൽ, മുട്ട എങ്ങനെ കഴിക്കണം എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. വെയിറ്റ് ലോസിന് മുട്ട പുഴുങ്ങി കഴിക്കുന്നതാണോ, ഓംലെറ്റ് അടിച്ച് കഴിക്കുന്നതാണോ നല്ലത്?


ഒരു വലിയ മുട്ടയിൽ നിന്ന് ശരാശരി 6 മുതൽ 6.3 ഗ്രാം വരെ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ നമുക്ക് ലഭിക്കും. കൂടാതെ ശരീരത്തിലെ എനർജി മെറ്റബോളിസത്തിന് സഹായിക്കുന്ന വിറ്റാമിൻ B12, എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ D എന്നിവയും മുട്ടയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.മുട്ട പുഴുങ്ങി കഴിക്കുമ്പോൾ അതിലെ പ്രോട്ടീൻ അളവിലും ഗുണത്തിലും യാതൊരു വ്യത്യാസവും സംഭവിക്കുന്നില്ല. എന്നാൽ, ഓംലെറ്റ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന എണ്ണ, ചീസ്, മറ്റ് ചേരുവകൾ എന്നിവയെ ആശ്രയിച്ചാണ് കലോറി അളവ് മാറുന്നത്.


കൃത്യമായി പ്രോട്ടീൻ കണക്കാക്കി ഡയറ്റ് പിന്തുടരുന്നവർക്കായി മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. അതേസമയം, പ്രോട്ടീൻ മാത്രമല്ല ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ബാലൻസ്ഡ് മീൽ ലക്ഷ്യമിടുന്നവർക്ക് പച്ചക്കറികൾ ചേർത്ത ഓംലെറ്റ് മികച്ച തിരഞ്ഞെടുപ്പായിരിക്കും.ചീര, മഷ്‌റൂം, സവാള, ബെൽ പെപ്പർ തുടങ്ങിയ പച്ചക്കറികൾ ചേർത്ത് വളരെ കുറച്ച് എണ്ണയിൽ തയ്യാറാക്കുന്ന ഓംലെറ്റ് ഒരു പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റാണ്.  ഇത്തരം ഓംലെറ്റ് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതോടൊപ്പം പെട്ടെന്ന് വയറ് നിറയാനും ദീർഘകാലം വിശപ്പ് തോന്നാതിരിക്കാനും സഹായിക്കും.