ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
ആരോഗ്യകരമായ ഹൃദയം നിലനിർത്താൻ ജീവിതശൈലിക്കൊപ്പം ശരിയായ ഭക്ഷണക്രമവും നിർണായകമാണ്. ദിവസേന കഴിക്കുന്ന ചില ഭക്ഷണങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ പരിചയപ്പെടാം.
അവക്കാഡോ
അവക്കാഡോയിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകളുടെ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചെറി
ചെറികളിൽ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങൾ കൊളസ്‌ട്രോളിനെതിരെ പോരാടുന്ന നാരുകളും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും
ഒലീവ് ഓയിൽ
ഒലീവ് ഓയിൽ ആന്റിഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
സാൽമൺ മത്സ്യം
സാൽമൺ മത്സ്യത്തിൽ ഒമേഗ-3-ൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും.
