യൂറിക് ആസിഡിന്‍റെ അളവ് കൂടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങൾ

  1. Home
  2. Health&Wellness

യൂറിക് ആസിഡിന്‍റെ അളവ് കൂടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങൾ

image


യൂറിക് ആസിഡ് തോത് വർദ്ധിക്കാൻ കാരണമാകുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഏതൊക്കെയാണെന്ന് നോക്കാം

1. മത്സ്യം

ഞണ്ട്, കക്ക, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങളിൽ വലിയ അളവിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ട.

2. റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് സന്ധിവേദന വർദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.

3. പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു.

4. പഞ്ചസാര

അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാം.

5. മധുരമടങ്ങിയ പാനീയങ്ങൾ

അമിതമായി ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നു.

6. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

7. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

8. മദ്യം

അമിതമായി മദ്യപിക്കുന്നതും ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകാറുണ്ട്.