മുടിയുടെ സൗന്ദര്യം കൂട്ടാൻ മാത്രമല്ല ചെമ്പരത്തി, അറിയാം ചെമ്പരത്തിയുടെ ഗുണങ്ങൾ

  1. Home
  2. Health&Wellness

മുടിയുടെ സൗന്ദര്യം കൂട്ടാൻ മാത്രമല്ല ചെമ്പരത്തി, അറിയാം ചെമ്പരത്തിയുടെ ഗുണങ്ങൾ

chembarathi


ചെമ്പരത്തി നല്ലൊരു ഔഷധം കൂടിയാണെന്ന് നമുക്കറിയാം. മുടി കൊഴിച്ചിൽ കുറയ്ക്കാനും, മുടിക്ക് തിളക്കം കിട്ടാനുമൊക്കെ ചെമ്പരത്തി താളി കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്.

ചെമ്പരത്തിപ്പൂക്കൾ ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിലിട്ട് ഒരാഴ്ച തുടർച്ചയായി സൂര്യപ്രകാശമേൽപ്പിക്കുക. ശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക. ഇത് പതിവായി തലയിൽ തേച്ച് കുളിച്ചാൽ അകാല നരയെ അകറ്റാം. മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും ചെമ്പരത്തി സഹായിക്കും.

ചെമ്പരത്തിപ്പൂവും മുട്ടയും ഏലാദി വെളിച്ചെണ്ണയും കൂടി യോജിപ്പിച്ച് ശരീരം മുഴുവൻ തേച്ചുപിടിപ്പിക്കുക. ഇത് നല്ല മെയ്‌വഴക്കമുണ്ടാകാനും ശരീര പുഷ്ടിക്കും സഹായിക്കും. ഇതുവഴി ശരീര സൗന്ദര്യവും വർദ്ധിക്കുന്നു.