ക്രിസ്മസ് വിഭവങ്ങൾ ആസ്വദിക്കാം, പക്ഷേ ഹൃദയത്തെ മറക്കരുത്; ആഘോഷക്കാലത്ത് ശ്രദ്ധിക്കാൻ ചില നിർദ്ദേശങ്ങൾ

  1. Home
  2. Health&Wellness

ക്രിസ്മസ് വിഭവങ്ങൾ ആസ്വദിക്കാം, പക്ഷേ ഹൃദയത്തെ മറക്കരുത്; ആഘോഷക്കാലത്ത് ശ്രദ്ധിക്കാൻ ചില നിർദ്ദേശങ്ങൾ

christmas feast


ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി ജനുവരിയിലെ പുതുവത്സര പിറവി വരെ നീളുന്ന ആഘോഷനാളുകളിൽ പലരും ആരോഗ്യം മറന്നാണ് വിഭവങ്ങൾ ആസ്വദിക്കാറുള്ളത്. എന്നാൽ, ഡിസംബർ 25-നും ജനുവരി ഒന്നിനും ഇടയിലുള്ള കാലയളവിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നതെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആഘോഷങ്ങളുടെ തിരക്കിൽ ദിനചര്യകൾ മാറുന്നതും ആരോഗ്യത്തിലുള്ള അശ്രദ്ധയുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ലക്ഷണങ്ങളെ അവഗണിക്കരുത്: അമിത ഭക്ഷണം, ഉറക്കക്കുറവ്, വ്യായാമം മുടങ്ങുക, അമിതമായ മദ്യപാനം എന്നിവ ഈ ദിവസങ്ങളിൽ ഹൃദയാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ശരീരം നൽകുന്ന സൂചനകൾ അവഗണിച്ച് പുതുവർഷത്തിന് ശേഷം ചികിത്സ തേടാം എന്ന ചിന്ത അപകടകരമാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ശ്രദ്ധിക്കുക:

  • നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത

  • ശ്വാസംമുട്ടൽ, അമിത ക്ഷീണം

  • തലകറക്കം, വിറയൽ

  • കാഴ്ച മങ്ങുക, അമിതമായ ഉത്കണ്ഠ

ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ളവർ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം:

  1. വ്യായാമം മുടക്കരുത്: ആഘോഷങ്ങൾക്കിടയിലും ശാരീരിക അധ്വാനത്തിൽ ഏർപ്പെടാൻ സമയം കണ്ടെത്തുക.

  2. ജലാംശം നിലനിർത്തുക: സംസ്കരിച്ച ജ്യൂസുകളും സോഫ്റ്റ് ഡ്രിങ്കുകളും കുറച്ച് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

  3. മരുന്നുകൾ കൃത്യമായി കഴിക്കുക: ആഘോഷത്തിരക്കിൽ പതിവായി കഴിക്കുന്ന മരുന്നുകൾ ഒഴിവാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആഘോഷങ്ങൾ ആവേശകരമാക്കുമ്പോഴും സ്വന്തം ഹൃദയത്തിന്റെ താളം തെറ്റാതിരിക്കാൻ ഈ മുൻകരുതലുകൾ അത്യാവശ്യമാണ്.