നിങ്ങൾ ദിവസവും മീൻ കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

  1. Home
  2. Health&Wellness

നിങ്ങൾ ദിവസവും മീൻ കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

fish curry


മീനില്ലാതെ ചോറെങ്ങനെ കഴിക്കുമെന്ന് അത്ഭുതപ്പെടുന്ന മലയാളികളാണ് കൂടുതലും. മീൻ പൊരിച്ചും കറിവെച്ചും പീരവെച്ചും പിന്നെ പല വെറൈറ്റികളും ട്രൈ ചെയ്തു മീൻ ദിവസവുമുള്ള നമ്മുടെ ഡയറ്റിലെ പ്രധാന ഭാ​ഗമാണ്. രുചിയിൽ മാത്രമല്ല, പ്രോട്ടീൻ കൊണ്ടും സമ്പന്നമാണ് മീൻ. ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറ.

എന്നാൽ എല്ലാ മത്സ്യങ്ങളും എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ? ​ഗർഭിണികളും ചെറിയ കുട്ടികളും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന മത്സ്യങ്ങളുമുണ്ട്. ചില സമുദ്ര മത്സ്യങ്ങളിൽ മെർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തേയും നാഡീവ്യവസ്ഥയേയും നെ​ഗറ്റീവായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.അതുപോലെ ചെറിയ കുട്ടികളിൽ ഇത് ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ

ഷാർക്ക്

സ്വോർഡ് ഫിഷ്

കിങ് മാക്കറൽ

ടൈൽഫിഷ്

മാർലിൻ

ബിഗ് ഐ ട്യൂണ

ഓറഞ്ച് റഫി