ദിവസവും മഖാന കഴിക്കാറുണ്ടോ? അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ

  1. Home
  2. Health&Wellness

ദിവസവും മഖാന കഴിക്കാറുണ്ടോ? അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങൾ

image


പോഷകസമൃദ്ധമായ സൂപ്പർഫുഡുകളുടെ പട്ടികയിൽ ശ്രദ്ധേയ സ്ഥാനമാണ് മഖാനയ്ക്കുള്ളത്. കുറഞ്ഞ കലോറിയും ഉയർന്ന പോഷകമൂല്യവും ഉള്ള ഈ സ്‌നാക്ക് ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും.

പോഷക ഗുണങ്ങൾ

മഖാനയിൽ വിറ്റാമിൻ, മിനറൽ, കാൽസ്യം, മഗ്‌നീഷ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും

ആന്റിഓക്‌സിഡന്റുകൾ

മഖാനയിൽ പലതരം ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദിവസവും മഖാന കഴിക്കുന്നത് ഗുണകരമാണ്.

ശരീരഭാരം നിയന്ത്രിക്കും

മഖാനയിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

മുഖത്തെ പാടുകളും കരുവാളിപ്പും അകറ്റി തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ദിവസവും മഖാന കഴിക്കുന്നത് ഗുണകരമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

മഖാനയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും