ആറിയ ചായ കുടിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിന് ദോഷകരമെന്ന് വിദഗ്ധർ

  1. Home
  2. Health&Wellness

ആറിയ ചായ കുടിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിന് ദോഷകരമെന്ന് വിദഗ്ധർ

TEA


ചൂടോടെ ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരും, ആറി തണുത്ത ശേഷമേ ചായ കുടിക്കൂ എന്ന ശീലമുള്ളവരും ഏറെയുണ്ട്. എന്നാൽ ഏറെ നേരം വച്ച ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സാധാരണയായി ചായ തയ്യാറാക്കി 10 മുതൽ 15 മിനിറ്റിനുള്ളിൽ കുടിക്കുന്നതാണ് നല്ലത്. അതിനുശേഷം ഏറെ നേരം ഊഷ്മാവിൽ വെച്ചാൽ ഓക്‌സിഡേഷൻ വർധിക്കാനും ബാക്ടീരിയ വളരാനുമുള്ള സാധ്യത കൂടും. ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.

പാൽ ചായ ആണെങ്കിൽ പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചില്ലെങ്കിൽ കളയണം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.

പഴകിയ ചായ പതിവായി കുടിക്കുന്നത് അസിഡിറ്റി, ദഹനപ്രശ്‌നങ്ങൾ, നിർജലീകരണം, ഇരുമ്പിന്റെ ആഗിരണം കുറയൽ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ചായ എപ്പോഴും പുതുതായി തയ്യാറാക്കി കുടിക്കുന്നതാണ് ഏറ്റവും നല്ലത്.