ഭക്ഷണം കഴിച്ച പിന്നാലെ വയറു വീർക്കലും ഗ്യാസും അലട്ടുന്നുണ്ടോ? പരിഹാരത്തിനായി ഇതാ ചില ലളിതമായ ശീലങ്ങൾ

  1. Home
  2. Health&Wellness

ഭക്ഷണം കഴിച്ച പിന്നാലെ വയറു വീർക്കലും ഗ്യാസും അലട്ടുന്നുണ്ടോ? പരിഹാരത്തിനായി ഇതാ ചില ലളിതമായ ശീലങ്ങൾ

bloating


ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വയറിൽ അസ്വസ്ഥത തോന്നുന്നതും വയറു വീർക്കുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. അമിതമായ കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നതും ദീർഘനേരത്തെ ഉപവാസത്തിന് ശേഷം പെട്ടെന്ന് കൂടുതൽ ഭക്ഷണം കഴിക്കുന്നതുമാണ് പ്രധാനമായും ബ്ലോട്ടിങ്ങിന് കാരണമാകുന്നത്. ഈ പ്രശ്നം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  • ഭക്ഷണരീതിയിൽ മാറ്റം വരുത്തുക: മൂന്ന് നേരം അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാനും ഗ്യാസ് ഉണ്ടാകുന്നത് തടയാനും സഹായിക്കും.
  • നാരുകൾ അടങ്ങിയ ഭക്ഷണം: ദഹനത്തിന് നാരുകൾ (Fiber) ആവശ്യമാണെങ്കിലും ഇവയുടെ അമിത ഉപയോഗം ചിലപ്പോൾ ഗ്യാസിന് കാരണമാകാറുണ്ട്. അതിനാൽ പയർ, കടല വർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ അവ നന്നായി കുതിർത്ത ശേഷം മാത്രം പാകം ചെയ്ത് കഴിക്കുക.
  • ഉപ്പ് കുറയ്ക്കാം: അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിൽ ജലാംശം കെട്ടിനിൽക്കാനും ബ്ലോട്ടിങ്ങിനും കാരണമാകും. അതിനാൽ ഉപ്പും സോഡിയവും ധാരാളമായി അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
  • സോഡയും ശീതളപാനീയങ്ങളും ഒഴിവാക്കുക: കാർബണേറ്റഡ് പാനീയങ്ങൾ വയറ്റിൽ ഗ്യാസ് നിറയ്ക്കാൻ കാരണമാകും. ഇവയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ അമിത സോഡിയം പുറന്തള്ളാനും സഹായിക്കും.
  • പ്രോബയോട്ടിക് ഭക്ഷണങ്ങൾ: തൈര് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും. ഇത് ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്.