സസ്യഹാരം മാത്രമാണോ കഴിക്കുന്നത് ? എന്നാൽ നിങ്ങൾക്ക് വിഷാദ രോ​ഗം വരാം

  1. Home
  2. Health&Wellness

സസ്യഹാരം മാത്രമാണോ കഴിക്കുന്നത് ? എന്നാൽ നിങ്ങൾക്ക് വിഷാദ രോ​ഗം വരാം

veg food


സസ്യാഹാരികളായവരിൽ പൊതുവെ കാണുന്ന ചില ആരോ​ഗ്യബുദ്ധിമുട്ടുകളുണ്ട്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം പച്ചക്കറികളില്‍ നിന്ന് കിട്ടാം. പക്ഷേ അധികം കലോറി കിട്ടാൻ പ്രയാസമാണ്. കലോറി കുറവായാലോ അത് നമ്മുടെ എനര്‍ജി ലെവലിനെ ഇത് ബാധിക്കും. സസ്യാഹാരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നവരില്‍ കണ്ടേക്കാവുന്ന മറ്റൊരു പ്രശ്നമാണ് പ്രോട്ടീൻ കുറവ്. 

മാംസാഹാരങ്ങളാണ് പ്രോട്ടീന്‍റെ മികച്ച സ്രോതസ് എന്ന കാരണം കൊണ്ട് തന്നെ ഇത് സംഭവിക്കുന്നത്. അതേസമയം സസ്യാഹാരികളായവര്‍ക്ക് ആശ്രയിക്കാവുന്ന പ്രോട്ടീൻ സ്രോതസുകളുമുണ്ട്. ഇവ അറിഞ്ഞ് മനസിലാക്കി ഡയറ്റിലുള്‍പ്പെടുത്തുകയാണ് പ്രോട്ടീൻ കുറവിനെ നേരിടാൻ ചെയ്യാവുന്നത്. സസ്യാഹാരം മാത്രം കഴിക്കുമ്പോള്‍ കൂടുതലായ അളവില്‍ ഫൈബര്‍ ശരീരത്തിലെത്തുകയും അതുവഴി ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ പതിവാകുകയും ചെയ്യാം. ഇത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമല്ല. ചിലര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കാം. ഇത് തിരിച്ചറിഞ്ഞ് ഡയറ്റില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. 

സസ്യാഹാരികളായ ചിലരില്‍ പോഷകക്കുറവുണ്ടാകുമ്പോള്‍ അത് വിഷാദത്തിലേക്ക് (ഡിപ്രഷൻ) നയിക്കാറുണ്ട്. ഇക്കാര്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. നേരത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെയും വിഷാദത്തിന്‍റെയും കാര്യം പറഞ്ഞതുപോലെ തന്നെ പോഷകക്കുറവിനാല്‍ അനീമിയ അഥവാ വിളര്‍ച്ചയിലേക്കും സസ്യാഹാരികള്‍ എത്താനുള്ള സാധ്യതകളേറെയാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.