ഉറക്കം കുറവാണോ ? അധിക സമയം ഫോൺ ഉപയോഗിക്കുമോ ? എന്നാൽ നിങ്ങളുടെ കണ്ണിന് താഴെ ഇത് കാണാം
കണ്ണിന് താഴെ കറുപ്പ് അല്ലങ്കിൽ ഡാർക്ക് സർക്കിൾസ് വലിയ പ്രശ്‌നം തന്നെയല്ലേ ? ഇത് പലരിലും കാണാറുണ്ട്. ഇതിന് കാരണം എന്താണെന്ന് അറിയാമോ ? വിശദീകരിക്കാം തുടർച്ചയായ സമ്മര്‍ദ്ദം ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ ഉൽപ്പാദനത്തിന് കാരണമാകുന്നു. ഈ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവ് കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മ്മത്തെ ദുര്‍ബലമാക്കുന്നതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും കണ്ണുകള്‍ക്ക് താഴെ ഡാര്‍ക് സര്‍ക്കിളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ വര്‍ദ്ധിപ്പിക്കും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം നേര്‍ത്തതാക്കുകയും ഡാര്‍ക് സര്‍ക്കിളുകള്‍ വരാന്‍ കാരണമാകുകയും ചെയ്യും. ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവർക്ക് പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് വീക്കം ഉണ്ടാക്കുകയും അതുകാരണം ചര്‍മ്മത്തിന്റെ നിറം മാറുകയും ചെയ്യും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.കണ്ണുകളിലുണ്ടാകുന്ന അലർജി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ പ്രകോപിപ്പനവും വീക്കവും വര്‍ദ്ധിക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും ഡാര്‍ക് സര്‍ക്കിളുകള്‍ പ്രശ്‌നം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാതിരുന്നത് അത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഇത് ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.കൂടുതൽ സമയം മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നോക്കുന്നത് കണ്ണുകളുടെ ആയാസത്തിനും ക്ഷീണത്തിനും കാരണമാകും. ഇത് കണ്ണ് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക് സര്‍ക്കിള്‍ രൂപപ്പെടുന്നതിനും ഇടയാക്കും.