പതിവായി ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരം; പഠനങ്ങൾ

  1. Home
  2. Health&Wellness

പതിവായി ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരം; പഠനങ്ങൾ

image


പതിവായി ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 'ലൈറ്റ് ഡ്രിങ്ക്' എന്ന ധാരണയുണ്ടെങ്കിലും നിരന്തര ഉപയോഗം ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കാം.

ശരീര ഭാരം വർധിക്കും

നിരന്തരമായി ബിയർ കുടിക്കുന്നത് ശരീര ഭാരം വർധിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. കലോറി കൂടുതലായതിനാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു

കരൾ രോഗങ്ങൾ

ബിയർ പതിവാക്കിയാൽ ഫാറ്റി ലിവർ, ലിവർ സിറോസിസ് അടക്കമുള്ള രോഗാവസ്ഥകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും പറയുന്നത്

നിർജലീകരണം

ബിയർ പതിവാക്കുന്നത് കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും ഇവ നിർജലികരണത്തിന് ഇടയാക്കും

ഉറക്ക കുറവ്

നിരന്തരമായ ബിയർ ഉപയോഗം ഉറക്കത്തെ ഗുരുതരമായി ബാധിക്കും. ഉറക്കക്കുറവ് ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ ഇടയുണ്ട്.

 മാനസികാരോഗ്യത്തെ ബാധിക്കും

അമിതമായി ബിയർ ഉപയോഗിക്കുന്നവരിൽ വിഷാദം, സമ്മർദ്ദം, മാനസിക അസന്തുലിതാവസ്ഥ എന്നിവ കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.