ദിവസവും പിസ്ത കഴിച്ചാൽ ആരോഗ്യഗുണങ്ങൾ ഏറെ
വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്, പൊട്ടാസ്യം, ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ നട്‌സ് ആണ് പിസ്ത.പ്രോട്ടീന്റെ കലവറയായ പിസ്ത ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രാവിലെ തന്നെ വെറുംവയറ്റിൽ പിസ്ത കഴിക്കുമ്പോൾ മറ്റ് ഭക്ഷണങ്ങൾ വരുന്നതിന് മുൻപ് തന്നെ ശരീരത്തിന് പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ പറ്റും.
പിസ്ത പതിവായി കഴിക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ ഇവയൊക്കെയാണ്.
പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും
ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്. കാരണം പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് ആണ് ഉള്ളത്.
പിസ്ത പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ പിസ്ത ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കണ്ണിന്റെ ആരോഗ്യം നിലനിർത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ പിസ്ത കഴിക്കുന്നത് നല്ലതാണ്.
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും.
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയ പിസ്ത ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
