മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതില്ല; അറിയാം ആരോഗ്യഗുണങ്ങൾ
മുട്ടയുടെ വെള്ള മാത്രമാണ് ആരോഗ്യകരമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ മുട്ടയുടെ മഞ്ഞക്കരുവിലും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം മുതൽ ഹൃദയത്തിന്റെയും കണ്ണുകളുടെയും ആരോഗ്യ സംരക്ഷണം വരെ മഞ്ഞക്കരു സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
അവ ഏതൊക്കെയെന്ന് അറിയാം
പോഷകങ്ങൾ
മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
തലച്ചോറിൻറെ ആരോഗ്യം
മഞ്ഞക്കരുവിൽ വിറ്റാമിൻ b12 ഉം, ഫോളിക് ആസിഡും അയണും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
മഞ്ഞക്കരുവിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
കണ്ണുകളുടെ ആരോഗ്യം
മുട്ടയിലെ മഞ്ഞക്കരു കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കും
മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് വയറ് നിറയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
പേശികളെ ബലമുള്ളതാക്കും
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ബലമുള്ളതാക്കും.
