തളർച്ച മാറ്റാം, ഹീമോഗ്ലോബിൻ കൂട്ടാം; ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ വിഭവങ്ങൾ
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ക്ഷീണം, തളർച്ച, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഇരുമ്പ് ഉൾപ്പെടെയുള്ള പോഷകങ്ങൾ ധാരാളം അടങ്ങിയ ചില ഭക്ഷണങ്ങൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താൻ സഹായിക്കും.
ആശാളി വിത്തുകൾ
സസ്യ അധിഷ്ഠിത ഇരുമ്പിന്റെ മികച്ച സ്രോതസ്സാണിത്. വെറും ഒരു ടീസ്പൂൺ ആശാളി വിത്തിൽ നിന്ന് 5 മില്ലിഗ്രാം ഇരുമ്പ് ലഭിക്കും
മുരിങ്ങയില
ഇരുമ്പിന് പുറമെ വൈറ്റമിൻ സി-യും മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പിനെ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി സഹായിക്കും.
കറുത്ത എള്ള്
ഇരുമ്പും കോപ്പറും അടങ്ങിയ കറുത്ത എള്ള് ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്നു.
ബജ്‌റ
ധാരാളം ഇരുമ്പ് അടങ്ങിയ ബജ്‌റ ഡയറ്റിന്റെ ഭാഗമാക്കുന്നത് ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും.
മസൂർ പരിപ്പ്
ആരോഗ്യമുള്ള രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ഇരുമ്പും ഫോളേറ്റും മസൂർ പരിപ്പിൽ സമൃദ്ധമായിട്ടുണ്ട്.
അമരാന്ത്
ഗ്ലൂട്ടൻ രഹിതമായ ഈ ധാന്യത്തിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്.
കറുത്ത കടല
കറുത്ത കടല ഇരുമ്പിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും നൽകുന്നു
