മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ്
പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ ഫ്ളാക്സ് സീഡ് മുടിയെ കൂടുകൽ കരുത്തുള്ളതാക്കുന്നു. മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഫ്ളാക്സ് സീഡ് സഹായകമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫ്ളാക്സ സീഡ് മുടി കൊഴിച്ചിൽ തടയുക ചെയ്യുന്നു. തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നതിനും അവ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ളാക്സ് സീഡുകളിൽ കാണപ്പെടുന്ന ഗുണകരമായ സസ്യ സംയുക്തങ്ങളാണ് ലിഗ്നാനുകൾ. കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ തലയോട്ടിക്കും മുടിക്കും കാരണമാകുന്നു. മുടി പ്രധാനമായും കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു തരം പ്രോട്ടീൻ ആണ്.
മുടിയുടെ ബലത്തിനും പ്രതിരോധശേഷിക്കും കാരണമാകുന്ന പ്രോട്ടീൻ ധാരാളം ഫ്ളാക്സിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകളിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമാണ്. വിറ്റാമിൻ ഇ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് കുറച്ച് നേരം വെള്ളത്തിൽ കുതിക്കാൻ വയ്ക്കുക. ശേഷം ആ വെള്ളം കൊണ്ട് തല നന്നായി കഴുകുക.
