ചപ്പാത്തി മാവിൽ ഫ്ലാക്സ് സീഡ് ചേർക്കാം; കൊളസ്‌ട്രോളിനും ഹൃദയാരോഗ്യത്തിനും നല്ലത്

  1. Home
  2. Health&Wellness

ചപ്പാത്തി മാവിൽ ഫ്ലാക്സ് സീഡ് ചേർക്കാം; കൊളസ്‌ട്രോളിനും ഹൃദയാരോഗ്യത്തിനും നല്ലത്

flax seed chapathi


ഗോതമ്പുമാവ് കുഴയ്ക്കുമ്പോൾ ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ് (ചണവിത്ത്) പൊടിച്ച് ചേർക്കുന്നത് ചപ്പാത്തിയുടെ പോഷകമൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രുചിയിൽ മാറ്റം വരുത്താതെ തന്നെ ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മാഗ്നീസ്, ഫോസ്ഫറസ്, തൈമീൻ എന്നിവ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ നിലനിർത്താനും ഫ്ലാക്സ് സീഡ് സഹായിക്കും. കൂടാതെ, വിശപ്പ് നിയന്ത്രിച്ച് ശരീരഭാരവും കുടവയറും കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും ഇതേറെ മികച്ചതാണ്.

രണ്ട് കപ്പ് ഗോതമ്പ് മാവിന് 1-2 ടേബിൾസ്പൂൺ വരെ ലൈറ്റായി വറുത്തുപൊടിച്ച ഫ്ലാക്സ് സീഡ് പൊടി ചേർക്കാവുന്നതാണ്. എന്നാൽ ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാമെന്നതിനാൽ വൈദ്യനിർദ്ദേശം തേടുന്നത് നല്ലതാണ്.