പല്ലുകൾ ബലമുള്ളതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

  1. Home
  2. Health&Wellness

പല്ലുകൾ ബലമുള്ളതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

IMAGE


പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ D എന്നിവ സമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാനമാണ്. ദിവസേന ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ചില ഭക്ഷണങ്ങൾ

പാലുൽപ്പന്നങ്ങൾ

ചീസ്, തൈര്, പാൽ എന്നിവയിൽ കാൽസ്യം, ഫോസ്‌ഫേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കാരണം ഇത് വായയുടെ പിഎച്ച് വർദ്ധിപ്പിക്കുകയും കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.

ആപ്പിൾ

പല്ലുകളിൽ 'ക്യാവിറ്റി' ഉണ്ടാകുന്നത് തടയാൻ ആപ്പിൾ സഹായിക്കും. ആപ്പിളിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മോണയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ചീസ്

വായ്ക്കകത്തെ പിഎച്ച് നില ആരോഗ്യകരമായി നിയന്ത്രിച്ചുനിർത്തുന്നതിന് ചീസ് സഹായിക്കുന്നു.

ഇത് പല്ലുകൾ കേടാകുന്നത് തടയുകയും ചെയ്യുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്.

നട്സുകൾ

പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ നട്സുകൾ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ ബദാം, വാൾനട്സ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

ഇലക്കറികൾ

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, 'ഫോളിക് ആസിഡ്' എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും