മധുരത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മധുരം കൂടുതലായി കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഇവയാണ്
ബദാം, വാൾനട്ട്, ചിയ സീഡ്
ബദാം, വാൾനട്ട്, ചിയ സീഡ് എന്നിവയിൽ ആരോ ഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മധുരം കഴിക്കാനുള്ള കൊതി കുറയ്ക്കും.
ഓട്സ്
ഓട്സ് പതിവായി കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുകയും മധുരത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കാനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
70% കൊക്കോയെങ്കിലും അടങ്ങിയ ചോക്ലേറ്റ് തിരഞ്ഞെടുക്കുക; ഇതിൽ പഞ്ചസാര കുറവും ആന്റിഓക്‌സിഡൻറുകൾ കൂടുതലുമാണ്.
ബെറികൾ, ആപ്പിൾ, പിയർ ബെറികൾ, ആപ്പിൾ, പിയർ എന്നിവയിൽ പഞ്ചസാരയും നാരുകളും അടങ്ങിയവയാണ്. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതപ്പെടുത്താൻ സഹായിക്കുന്നു.
ക്യാരറ്റ്, വെള്ളരിക്ക, മധുരക്കിഴങ്ങ് നാരുകൾ അടങ്ങിയ പച്ചക്കറികളായ ക്യാരറ്റ്, വെള്ളരിക്ക, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക. ഇവ മധുരം കഴിക്കാനുള്ള കൊതി കുറയ്ക്കും
തൈര്
തൈരിലെ പ്രോട്ടീൻ അമിത വിശപ്പ് തടയുകയും മധുരത്തോടുള്ള താൽപര്യം കുറയ്ക്കുകയും ചെയ്യും.
