ആർത്തവ ദിവസങ്ങളിൽ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ

  1. Home
  2. Health&Wellness

ആർത്തവ ദിവസങ്ങളിൽ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ

image


ആർത്തവ ദിനങ്ങളിൽ ശരിയായ ഭക്ഷണക്രമം പാലിക്കുന്നത് ശരീരത്തിലെ അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കാൻ സഹായകമാവും. പ്രധാനമായും ജലാംശം നിലനിർത്തുന്നതും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ആർത്തവ സമയത്ത് ആശ്വാസം നൽകുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്:

  1. വെള്ളം
    ആർത്തവ സമയത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അത്യാവശ്യമാണ്. മതിയായ തോതിൽ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം മൂലമുള്ള തലവേദന ഒഴിവാക്കുകയും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും വയറുവീർക്കുന്നതും കുറയ്ക്കുകയും ചെയ്യും.
  2. ജലാംശം കൂടുതലുള്ള പഴങ്ങൾ
    തണ്ണിമത്തൻ, ഓറഞ്ച്, പപ്പായ തുടങ്ങിയ പഴങ്ങൾ ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. ഇവ ആർത്തവ ദിനങ്ങളിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായകരമാണ്.
  3. പച്ചക്കറികൾ
    പച്ചക്കറികൾ, പ്രത്യേകിച്ച് ജലാംശം കൂടുതലുള്ളവ, ദഹനം സുഗമമാക്കുകയും ശരീരത്തിലെ ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
  4. ഇരുമ്പ് അടങ്ങിയ ഇലക്കറികൾ
    ആർത്തവ സമയത്ത് ഇരുമ്പിന്റെ അളവ് കുറയുന്നത് സാധാരണമാണ്. ചീര, മുരിങ്ങയില, ചുവന്ന ചീര തുടങ്ങിയ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത രക്തസ്രാവം മൂലമുള്ള ക്ഷീണം അകറ്റാൻ സഹായിക്കും.
  5. ഇഞ്ചി ചായ
    ഇഞ്ചി ചായ ഓക്കാനം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. എന്നാൽ അമിതമായി കഴിച്ചാൽ വയറുവേദനയോ നെഞ്ചെരിച്ചിലോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മിതത്വം പാലിക്കണം.
  6. ലഘുവായ പോഷകസമൃദ്ധ ഭക്ഷണങ്ങൾ
    ദഹിക്കാൻ എളുപ്പമുള്ള, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ആർത്തവ ദിനങ്ങൾ കൂടുതൽ സുഖകരമാക്കുകയും ചെയ്യും.