ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആരോഗ്യകരമായ ചർമ്മം ലഭിക്കാൻ ശരിയായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഇവ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നൽകി ചർമ്മത്തെ സംരക്ഷിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ചർമ്മാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്:
കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി)
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ, അയല, മത്തി എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതുമായി നിലനിർത്തുന്നു.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്താൻ ഇവ സഹായിക്കുന്നു.
മധുരക്കിഴങ്ങും കാരറ്റും
വിറ്റാമിൻ എ ആയി മാറുന്ന ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ കൊണ്ട് സമ്പുഷ്ടമാണ് മധുരക്കിഴങ്ങും കാരറ്റും.
സിട്രസ് പഴങ്ങൾ
വിറ്റാമിൻ സി ധാരാളം അടങ്ങിയ സിട്രസ് പഴങ്ങൾ കൊളാജൻ ഉൽപാദനത്തിന് അത്യാവശ്യമാണ്. ഇത് ചർമ്മം തൂങ്ങുന്നത് തടയുകയും തിളക്കമുള്ള നിറം നൽകുകയും ചെയ്യുന്നു
നട്സും വിത്തുകളും
വിവിധ നട്സുകളിലും വിത്തുകളിലും വിറ്റാമിൻ ഇ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു
തക്കാളി
അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്ന ലൈക്കോപീനും മറ്റ് കരോട്ടിനോയിഡുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്
