തലമുടിയുടെ കരുത്തിനും വളർച്ചയ്ക്കും; ഡയറ്റിൽ ഉൾപ്പെടുത്താം ബയോട്ടിൻ സമ്പന്നമായ ഭക്ഷണങ്ങൾ

  1. Home
  2. Health&Wellness

തലമുടിയുടെ കരുത്തിനും വളർച്ചയ്ക്കും; ഡയറ്റിൽ ഉൾപ്പെടുത്താം ബയോട്ടിൻ സമ്പന്നമായ ഭക്ഷണങ്ങൾ

hair fall


മുടികൊഴിച്ചിൽ കുറയ്ക്കാനും തലമുടിയുടെ ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളിൽ ഒന്നാണ് ബയോട്ടിൻ. ബയോട്ടിൻ ധാരാളമായി അടങ്ങിയ ചില ഭക്ഷണങ്ങൾ സ്ഥിരമായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ കരുത്തിനും വളർച്ചയ്ക്കും സഹായകരമാകാം. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മുട്ട

മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കട്ടിയും കരുത്തുമുള്ള തലമുടി ലഭിക്കാൻ സഹായിക്കും. ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തി കഴിക്കുന്നതും ഗുണകരമാണ്.

ചീര

ചീരയിൽ ബയോട്ടിൻ, അയൺ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലമുടി നന്നായി വളരാൻ സഹായിക്കും

ബദാം

ബദാമിൽ ധാരാളം ബയോട്ടിനും വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലമുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കും

സാൽമൺ

സാൽമണിൽ ധാരാളം ബയോട്ടിനും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുടിയുടെ വളർച്ച കൂട്ടാനും സഹായിക്കും

നട്‌സ്, സീഡ്‌സ്

വാൾനട്ട്, സൺഫ്‌ലവർ സീഡ്, ചിയ സീഡ് എന്നിവയിൽ ധാരാളം ബയോട്ടിനും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.