മടിയുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ അഴകു കൂട്ടാൻ ചില സൂത്രപ്പണികൾ

  1. Home
  2. Health&Wellness

മടിയുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ അഴകു കൂട്ടാൻ ചില സൂത്രപ്പണികൾ

mango-facepack-for-glowing-skin


എണ്ണമയമുള്ള മുടി സ്റ്റൈൽ ചെയ്യാൻ പ്രയാസമാണ്. അതുപോലെ അഴിച്ചിട്ടാലും അത്ര ഭം​ഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിച്ച് അടുത്ത ദിവസത്തെ പരിപാടിക്ക് തലേന്ന് കഴുകിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന് മടിയുള്ളവർക്ക് ഡ്രൈ ഷാംപൂ പരീക്ഷിക്കാവുന്നതാണ്. മുടി ചെറുഭാ​ഗങ്ങളായി തിരിച്ച് ഡ്രൈ ഷാംപൂ സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ട് കോതിയെടുക്കാം. എണ്ണമയം മാറി മുടി നന്നായിരിക്കും.

തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയുടെ ഈർപ്പം മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോ​ഗിക്കാം. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കുന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീഷർട് ടിപ്പ് ​ഗുണം ചെയ്യും.

അടുത്ത ദിവസത്തെ പരിപാടിക്ക് മുടിയൊന്ന് സ്റ്റൈൽ ചെയ്യണമെന്ന് തോന്നിയാൽ, തലേന്ന് രാത്രി ഒരു 10 മിനിറ്റ് മാറ്റിവയ്ക്കാൻ റെഡിയായാൽ മതി. മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. രാവിലെ മേക്കപ്പും ഡ്രസ്സിങ്ങുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോ​ഗിക്കരുത്, ആവശ്യമെങ്കിൽ ആന്റി ഫ്രിസ് സെറം പുരട്ടാം.

മുടി നല്ല വേവി ആയി കിടക്കാൻ ഇത് സഹായിക്കും. മുടി പിന്നിക്കെട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനൈറ്റ് വേവി ഹെയർ സ്വന്തമാക്കാം. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.