ഗ്യാസ് ട്രബിൾ എളുപ്പത്തിൽ അകറ്റാം; വീട്ടിൽ പരീക്ഷിക്കാം ഈ ഒറ്റമൂലികൾ
മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ് ട്രബിൾ. ഭക്ഷണം, ശീലങ്ങളിലുള്ള മാറ്റം, ദഹനക്കേട്, ഉറക്കമില്ലായ്മ തുടങ്ങി എല്ലാം വയറിനെയാണ് ആദ്യം ബാധിക്കുക. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണ്. ഗ്യാസ് ട്രബിൾ അകറ്റാനായി വീട്ടിൽ തന്നെ ചെയ്യാനാകുന്ന ഈ ഒറ്റമൂലികൾ നിങ്ങളെ സഹായിച്ചേക്കാം.
1. മല്ലിയോ, മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കില്‍ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അല്‍പം വറുത്ത മല്ലി മോരില്‍ ചേര്‍ത്ത് കുടിക്കാം.
2. ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ഗ്യാസ് ട്രബിൾ ഇല്ലാതാക്കും. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നതും ഗ്യാസ് ട്രബിൾ ഇല്ലാതാക്കും.
3. കുരുമുളകും ജീരകവും കൂട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ കുടിക്കുന്നത് ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും.
4. ഗ്യാസിനും നെഞ്ചെരിച്ചിലിനും വയറ് വീര്‍ക്കുന്നതിനുമെല്ലാം ജീരകം നല്ലതാണ്. അല്‍പം വറുത്ത വലിയ ജീരകം വെള്ളത്തിലോ മോരിലോ കലര്‍ത്തി കഴിക്കാം.
5. തുളസിയില വെറും വയറ്റില്‍ കഴിക്കുന്നതും, തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗ്യാസ് ട്രബിളിന് നല്ലതാണ്.
6. ഇഞ്ചി ചതച്ച് അല്‍പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് ട്രബിള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. അല്ലെങ്കിൽ ഇഞ്ചി നീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ഗ്യാസ് ട്രബിളിന് പരിഹാരമാണ്.
