അര മുറി നാരങ്ങ മതി; ഉപയോഗങ്ങൾ അനവധി
ആരോഗ്യ ഗുണങ്ങൾ മാത്രമല്ല നാരങ്ങ ഒരു ശക്തമായ പ്രകൃതിദത്ത ക്ലീനറുമാണ്. വെറും അര നാരങ്ങ ഉപയോഗിച്ച് അടുക്കളയിലെയും കുളിമുറിയിലെയും മങ്ങിയ പാടുകൾ നീക്കാനും ദുർഗന്ധം അകറ്റാനും തിളക്കം നൽകാനും സാധിക്കും.
ഫ്രിഡ്ജിലെ ദുർഗന്ധം
നാരങ്ങ ഉപയോഗിച്ച് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് ഫ്രിഡ്ജിനുള്ളിൽ സ്‌പ്രേ ചെയ്യാം. ശേഷം തുടച്ച് വൃത്തിയാക്കിയാൽ മതി
സിങ്കിലെ ദുർഗന്ധം
സിങ്കിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധത്തെയും പറ്റിപ്പിടിച്ച കറയെയും നീക്കം ചെയ്യാൻ നാരങ്ങ നീരിന് സാധിക്കും. ബേക്കിംഗ് സോഡയിൽ നാരങ്ങ നീര് ചേർത്ത് സിങ്കിൽ ഒഴിച്ച് കഴുകിയാൽ മതി.
കരിപിടിച്ച പാത്രങ്ങൾ
കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കാം. തിളപ്പിച്ച വെള്ളത്തിൽ നാരങ്ങ മുറിച്ചിടാം. ശേഷം കരിപിടിച്ച പാത്രം ഇതിലേക്ക് മുക്കിവെച്ചാൽ മതി
തുരുമ്പ് ഇല്ലാതാക്കാം
തുരുമ്പിനെ ഇല്ലാതാക്കാനും നാരങ്ങ നല്ലതാണ്. നാരങ്ങ നീരിൽ കുറച്ച് ഉപ്പ് ചേർത്തതിന് ശേഷം തുരുമ്പുള്ള സ്ഥങ്ങളിൽ തേച്ചുപിടിപ്പിക്കാം. ശേഷം വൃത്തിയാക്കിയാൽ മതി.
കട്ടിങ് ബോർഡ് വൃത്തിയാക്കാം
കട്ടിങ് ബോർഡ് വൃത്തിയാക്കാനും നാരങ്ങ നീര് മതി. കട്ടിങ് ബോർഡിൽ കുറച്ച് ഉപ്പിട്ടതിന് ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി
ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കാം
മങ്ങിയ ഗ്ലാസ് പാത്രങ്ങൾ വൃത്തിയാക്കാനും നാരങ്ങ മതി. വെള്ളത്തിൽ നാരങ്ങ നീര് ചേർത്തതിന് ശേഷം അതിലേക്ക് ഗ്ലാസ് പാത്രം മുക്കിവെയ്ക്കാം. ശേഷം ബേക്കിംഗ് സോഡ ഉപയോഗിച്ച് ഉരച്ച് കഴുകാം.
ഗ്യാസ് സ്റ്റൗ വൃത്തിയാക്കാം
ബേക്കിംഗ് സോഡയിൽ നാരങ്ങ നീര് ചേർത്ത് സ്റ്റൗവിൽ തേച്ചുപിടിപ്പിക്കാം. ശേഷം നാരങ്ങ തോട് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
