വേനൽകാലത്ത് വയറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇതാണ്

സംസ്ഥാനത്തെ പൊള്ളുന്ന വെയിലിൽ പലപ്പോഴും നമ്മുടെ വയറിന്റെ ആരോഗ്യം തകരാറിലാവാറുണ്ട്. പുറത്തെ ചൂട് കാരണം കഴിക്കുന്ന ചില തണുത്ത ഭക്ഷണപാനീയങ്ങളാണ് വയറിന് ഏറ്റവും ഭീഷണിയാകുന്നത്. കൃത്രിമമായ ഭക്ഷ്യ ചേരുവകളും പരമ്പരാഗത ധാന്യങ്ങളുമെല്ലാം ഒഴിവാക്കി ചൂട് സമയത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണം നമ്മൾ തിരഞ്ഞെടുക്കേണ്ടത്. കൊടുംചൂടിൽ നമ്മുടെ ആരോഗ്യത്തിനും വയറിന്റെ സംരക്ഷണത്തിനുമായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
- വാഴപ്പഴം
ചൂട് കാലത്ത് സാധാരണയായി ഉണ്ടാവുന്ന അതിസാരം, വയറു വേദന എന്നിവ ഇല്ലാതാക്കാൻ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കും.
- തൈര് സാദം
ധാരാളം പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുള്ള തൈര് സാദം വേനലില്‍ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ വിഭവമാണ്. കാല്‍സ്യവും പ്രോട്ടീനും എല്ലാം ഇവയിലുണ്ട്. ലഘുവായ ഭക്ഷണമായതിനാൽ ഇത് ദഹിക്കാനും എളുപ്പമാണ്.
-ഓട്‌സ്
ഗുണപ്രദമായ ബാക്ടീരിയകളെ ശരീരത്തിൽ നിലനിര്‍ത്താന്‍ ഓട്‌സ് സഹായിക്കും. ഇത് കഴിച്ചാൽ ദീര്‍ഘനേരം വയര്‍ നിറഞ്ഞ തോന്നലും ഉണ്ടാക്കും. മറ്റ് നിരവധി ആരോഗ്യഗുണങ്ങളും ഓട്‌സിനുണ്ട്.
-ഹോള്‍ ഗ്രെയ്‌നുകള്‍
നമ്മൾ സാധാരണ കഴിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങള്‍ ഒഴിവാക്കി, ബാര്‍ലി, റാഗി, ക്വിനോവ തുടങ്ങിയ ഹോള്‍ ഗ്രെയ്‌നുകള്‍ വേനലിൽ കൂടുതലായി കഴിക്കണം. ഇത് ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ നൽകുകയും വയറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് കഴിയും.
- മോരിന്‍വെള്ളം
ഏറ്റവും മികച്ച പ്രോബയോട്ടിക്‌സ് ഡ്രിങ്കാണ് തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍ വെള്ളം. ദഹനപ്രശ്നം, വയര്‍വീര്‍ക്കൽ, മലബന്ധം എന്നിവയെല്ലാം പരിഹരിക്കാൻ ഇതിനു കഴിയും. കാലറി കുറവുള്ള ഈ പാനീയത്തിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും എല്ലാം അടങ്ങിയിട്ടുണ്ട്.