പച്ചക്കറി അണുവിമുക്തമാക്കാൻ ചില പൊടിക്കൈകൾ

  1. Home
  2. Health&Wellness

പച്ചക്കറി അണുവിമുക്തമാക്കാൻ ചില പൊടിക്കൈകൾ

VEGETABLE


കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ അഴുക്കും അണുക്കളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ ശരിയായ രീതിയിൽ വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്. വെറും വെള്ളത്തിൽ കഴുകുന്നത് മാത്രം മതിയാകില്ല. ഒരു ലളിതമായ രീതിയിലൂടെ പച്ചക്കറികൾ കൂടുതൽ ശുചിത്വത്തോടെ ഉപയോഗിക്കാൻ കഴിയും.

ഉപ്പ് വെള്ളം തയ്യാറാക്കാം

വലിയൊരു ബൗളിൽ ശുദ്ധമായ വെള്ളം എടുത്തതിന് ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ് ചേർത്തുകൊടുക്കണം. ഇത് വെള്ളത്തിൽ നന്നായി അലിയിച്ചെടുക്കാം.

ആദ്യം പച്ചക്കറികൾ വെള്ളത്തിൽ കഴുകണം

വെള്ളത്തിൽ മുക്കിവയ്ക്കുന്നതിന് മുമ്പ് ഒഴുകുന്ന വെള്ളത്തിൽ പച്ചക്കറി നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

വെള്ളത്തിൽ മുക്കിവയ്ക്കാം

കഴുകിയതിന് ശേഷം പച്ചക്കറികൾ ഉപ്പ് ചേർത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. 15 മിനിറ്റ് ഉപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. ഇത് പച്ചക്കറിയിലെ അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും.

ചെറിയ രീതിയിൽ ഉരച്ച് കഴുകാം

ഉരുളക്കിഴങ്ങ്, വെള്ളരി, കത്തിരി തുടങ്ങിയ പച്ചക്കറികൾ കൈകൾ ഉപയോഗിച്ച് ചെറിയ രീതിയിൽ ഉരച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് പറ്റിപ്പിടിച്ച അഴുക്കിനെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.

ശുദ്ധമായ വെള്ളത്തിൽ കഴുകാം

ഉപ്പ് വെള്ളത്തിൽ മുക്കിവെച്ചതിന് ശേഷം ശുദ്ധമായ നല്ല വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ കഴുകിയെടുക്കാൻ മറക്കരുത്. ഇത് പച്ചക്കറിയിലെ ഉപ്പിന്റെ അംശവും ഇല്ലാതാക്കാൻ സഹായിക്കും.

സൂക്ഷിക്കുന്നതിന് മുമ്പ് നന്നായി ഉണക്കാം

കഴുകിയതിന് ശേഷം പച്ചക്കറികളിൽ നിന്നും ഈർപ്പം ഇല്ലാതാക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുന്നത് പച്ചക്കറികൾ എളുപ്പം കേടുവരാൻ കാരണമാകും.